ദേശീയം (www.evisionnews.in): ജമ്മു കശ്മീരിലെ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവതും കോണ്‍ഗ്രസിലേക്ക്. നാളെ രാവിലെ 11 മണിക്ക് ദീപിക ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്തുള്ള ദീപികയുടെ ക്ഷണക്കത്ത് പുറത്തുവന്നു. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിലേക്ക് അഡ്വ. ദീപിക സിംഗ് രജാവത് ചേരുന്നുവെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ജമ്മുവിലെ ഫോര്‍ച്യൂണ്‍ ഇന്‍ര്‍നാഷനലില്‍ 2021 ഒക്ടോബര്‍ 10ന് രാവിലെ 11 മണിക്ക് പാര്‍ട്ടി പ്രവേശന ചടങ്ങ് നടക്കും. ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്നാണ് ക്ഷണക്കത്തിന്റെ ഉള്ളടക്കം.
ദീപിക സിംഗ് രജാവതും കോണ്‍ഗ്രസിലേക്ക്: ഞായറാഴ്ച അംഗത്വം സ്വീകരിക്കും
4/
5
Oleh
evisionnews