Type Here to Get Search Results !

Bottom Ad

സ്വര്‍ണ വ്യാപാരിയുടെ കാര്‍ കൊള്ളയടിച്ച കേസ്: പ്രതിയെ വയനാട്ടെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു


കാസര്‍കോട് (www.evisionnews.in): സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ കാര്‍ സഹിതം തട്ടികൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ചെന്ന കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ വയനാട് സ്വദേശി അഖില്‍ ടോമിയെ (27) അന്വേഷണ സംഘം വയനാട് പനമരത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വീട്ടില്‍ നിന്ന് അഞ്ചര ലക്ഷം രൂപയും ഒമ്പത് പവന്‍ സ്വര്‍ണവും 70000 രൂപയുടെ മൊബൈല്‍ ഫോണും 2000 രൂപയുടെ മോഡവും പൊലീസ് പിടിച്ചെടുത്തു. 

കേസന്വേഷിക്കുന്ന കാസര്‍കോട് സിഐ അജിത് കുമാര്‍ പി, എസ്‌ഐ രഞ്ജിത്, എഎസ്‌ഐമാരായ വിജയന്‍, മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മൊഗ്രാല്‍ പുത്തൂരില്‍ പാലത്തിന് സമീപത്ത് നിന്നും സെപ്തംബര്‍ 22ന് ബുധനാഴ്ച ഉച്ചയോടെ, തലശേരിയിലേക്ക് കാറില്‍ പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാഹുലിനെ (35) വഴി തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോയി വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിച്ചെന്നാണ് കേസ്. അഖിലിനെ കൂടാതെ വയനാട്ടെ അനു ഷാജു (28), തൃശൂരിലെ ബിനോയ് സി ബേബി (25) എന്നിവര്‍ കേസില്‍ അറസ്റ്റിലായിരുന്നു. ബിനോയിയുടെ തൃശൂരിലെ വീട്ടില്‍ നിന്നും ഇനിയും പിടികൂടാനുള്ള മറ്റൊരു പ്രതി തൃശൂരിലെ എഡ് വിന്റെ ഫ്ലാറ്റ് റെയ്ഡ് ചെയ്തും പൊലീസ് സംഘം നേരത്തെ 21 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. കേസില്‍ ഇനിയും ഒമ്പത് പേര്‍കൂടി പിടിയിലാകാനുണ്ട് എന്നാണ് പൊലീസ് പറയുന്നത്.


Post a Comment

0 Comments

Top Post Ad

Below Post Ad