Type Here to Get Search Results !

Bottom Ad

25-ാം നിലയില്‍ നിന്ന് താഴേ വീണ് ഇരട്ട കുട്ടികള്‍ക്ക് ദാരുണാന്ത്യം


ദേശീയം (www.evisionnews.in): 25-ാം നിലയില്‍ നിന്ന് താഴെവീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം. 14 വയസുള്ള സഹോദരന്മാരാണ് അപാര്‍ട്‌മെന്റില്‍ നിന്നും വീണുമരിച്ചത്. യുപിയിലെ ഗാസിയാബാദില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. സത്യനാരായണ്‍, സൂര്യനാരായണ്‍ എന്നിവരാണ് മരിച്ചത്. 25-ം നിലയില്‍ നിന്ന് കുട്ടികള്‍ എങ്ങനെയാണ് താഴെവീണതെന്ന് വ്യക്തമല്ല. കുട്ടികളുടെ പിതാവ് ഔദ്യോഗിക ആവശ്യത്തിനായി മുംബൈയിലായിരുന്നു. കുട്ടികളുടെ മാതാവും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഒരു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. ഇരുവരും അപാര്‍ട്ട്‌മെന്റില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം അപകടമരണമാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് വിജയ് നഗര്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഹിപാല്‍ സിങ് പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad