Type Here to Get Search Results !

Bottom Ad

കൂലി വാങ്ങാന്‍ പോയ കാസര്‍കോട് സ്വദേശിനിയെയും കുട്ടികളെയും പൂട്ടിയിട്ടു; ബര്‍ഗര്‍ ലോഞ്ച് ഉടമക്കെതിരെ കേസ്


താമരശ്ശേരി (www.evisionnews.in): ഇന്റീരിയര്‍ വര്‍ക്ക് ചെയ്തതിന്റെ കൂലി വാങ്ങാന്‍ ചെന്നപ്പോള്‍ യുവതിയെയും കുടുംബത്തെയും കാറില്‍ പൂട്ടി ഇടുകയും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത താമരശ്ശേരിയിലെ ബര്‍ഗര്‍ ലോഞ്ച് ഉടമ ഹക്കീമിനെതിരെ താമരശ്ശേരി പോലീസ് 143, 147, 341, 294 ബി, 506 149 തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തു.

2021 സെപ്തംബര്‍ ആറിന് രാത്രി 7.30 നാണ് സംഭവം. ഇന്റീരിയര്‍ ജോലി ചെയ്തതിന്റെ പണം നല്‍കാമെന്ന് പറഞ്ഞ് താമരശ്ശേരിയില്‍ വരുത്തി ഹക്കീമും സുഹെബ് തരൂരും കണ്ടാലറിയാവുന്നവരും ചേര്‍ന്ന് രണ്ടര മണിക്കൂര്‍ കാറില്‍ കുഞ്ഞുങ്ങളോടൊപ്പം യുവതിയെ പൂട്ടിയിടുകയും കുടുംബത്തെ ഉപദ്രവിക്കുകയുമായിരുന്നു എന്നതാണ് കേസ്. മണിക്കൂറുകള്‍ വാഹനത്തില്‍ പൂട്ടിയിടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ പോലീസ് എത്തിയാണ് ഹക്കീമില്‍ നിന്നും മോചിപ്പിച്ചതെന്ന് കാസര്‍കോട് സ്വദേശിയായ വീട്ടമ്മ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad