Type Here to Get Search Results !

Bottom Ad

പീഡനത്തിന് ഇരയായ പത്തുവയസുകാരിയുടെ പിതാവ് മരിച്ച നിലയില്‍


കോട്ടയം (www.evisionnews.in): കുറിച്ചിയില്‍ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന വിവരം അറിഞ്ഞത് മുതല്‍ പിതാവ് മനോവിഷമത്തില്‍ ആയിരുന്നു. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 74 കാരനായ പലചരക്ക് കടക്കാരന്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി യോഗിദാസന്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി കടയില്‍ സാധനം വാങ്ങാനെത്തിയപ്പോഴാണ് പീഡനത്തിനിരയായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പീഡന പരാതിക്ക് ശേഷം കുട്ടിയുടെ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയെന്ന് ആരോപണമുണ്ട്. ഇതാണ് പിതാവിന്റെ ആത്മഹത്യക്ക് കാരണമെന്നും പറയപ്പെടുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad