Type Here to Get Search Results !

Bottom Ad

കാണാതായ 22 കാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


മംഗളൂരു (www.evisionnews.in): 22കാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട് വാള്‍ വിട്ടലിലെ ബാബു നായികിന്റെ മകള്‍ നിഷ്മിത ആണ് മരിച്ചത്. ഒരു ഡെന്റല്‍ ക്ലിനികില്‍ ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ നിഷ്മിതയെ കാണാതായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിട്ടല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ തിങ്കളാഴ്ച രാവിലെ സമീപത്തെ കുളത്തില്‍ നിഷ്മിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുളത്തിന് സമീപത്ത് നിന്ന് കുറിപ്പും മൊബൈല്‍ ഫോണും ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതു നിമിഷയുടേതെന്നാണ് നിഗമനം. കുറിപ്പില്‍ ചില പേരുകള്‍ പറയുന്നുണ്ടെന്നാണ് റിപോര്‍ടുകള്‍. സംഭവത്തില്‍ വിട്ടല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad