Type Here to Get Search Results !

Bottom Ad

ഡോക്ടറേറ്റ് നേടിയ ആമിനത്ത് റജീനയെ അനുമോദിച്ചു




പൈക്ക (www.evisionnews.in): മംഗളൂരൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആദ്യമായി കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായി മാറിയ ചാത്തപ്പടിയിലെ ആമിനത്ത് രജീനയെ മസ്ജിദുല്‍ ഈമാന്‍ ജമാഅത്ത് കമ്മിറ്റി ആദരിച്ചു. ജമാഅത്ത് ട്രഷറര്‍ വി അബ്ദുല്‍ റഹ്മാന്‍ സ്‌നേഹോപാരം നല്‍കി. ജമാഅത് പ്രസിഡന്റ് സിഎച്ച് മുഹമ്മദ് ഹാജി, സെക്രട്ടറി മുഹമ്മദ് ജുനൈഫ്, സ്വലാത്ത് കമ്മിറ്റി പ്രസിഡന്റ് ലത്തീഫ്, സെക്രട്ടറി അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍ സംബന്ധിച്ചു. ചാത്തപ്പാടിയിലെ പരേതനായ എറമുള്ളാന്റെയും ബീഫാത്തിമയുടെയും മകളാണ് ആമിനത്ത് റജീന.



Post a Comment

0 Comments

Top Post Ad

Below Post Ad