Type Here to Get Search Results !

Bottom Ad

പ്രമുഖ നേതാക്കളെ തരംതാഴ്ത്തി: പാര്‍ട്ടി ബ്രാഞ്ച് സമ്മേളനത്തിലേക്ക് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം


കേരളം (www.evisionnews.in): മലപ്പുറം പുതുപ്പൊന്നാനിയിലെ ബ്രാഞ്ച് സമ്മേളനവേദിയിലേക്ക് സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധം. ടി.എം. സിദ്ദീഖ് അടക്കമുളള പ്രമുഖ നേതാക്കളെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി തരം താഴ്ത്തിയത് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ സമ്മേളനവേദിയിലേക്ക് പ്രകടനവുമായെത്തിയത്.

പുതുപ്പൊന്നാനിയിലെ ബ്രാഞ്ച് സമ്മേളനവേദിയിലേക്ക് സി.പി.എമ്മിന് അനുകൂലമായ മുദ്രാവാക്യം വിളിക്കുകയും അതിന് ശേഷം തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട് എന്ന് ആവശ്യപ്പെട്ടുമാണ് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ നേതൃത്വത്തെ ചോദ്യം ചെയ്തത്. ടി.എം സിദ്ദീഖ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടി എടുത്തതിന്റെ കാരണം നാട്ടുകാരോട് വിശദീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കുള്ളതെന്നും വിശദീകരണം വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.എം. സിദ്ദീഖിനെ തരം താഴ്ത്തിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് തൊട്ട്മുമ്പ് ടി.എം. സിദ്ദീഖിന് വേണ്ടി പൊന്നാനി ടൗണില്‍ വന്‍ പ്രകടനം നടത്തിയതിന്റെ പേരിലാണ് ഏരിയ കമ്മിറ്റിയുടെ പരിധിയിലുളള ഒന്‍പത് നേതാക്കള്‍ക്കെതിരെ നടപടി എടുത്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad