Type Here to Get Search Results !

Bottom Ad

കോവാക്‌സിന് ആഗോള അംഗീകാരം നല്‍കിയില്ല, കൂടുതല്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന


ദേശീയം (www.evisionnews.in): ഭാരത് ബയോടെക്കിന്റെ കോവിഡ്-19 വാക്സിന്‍ കോവാക്സിന് ആഗോള അംഗീകാരം നല്‍കാതെ ലോകാരോഗ്യ സംഘടന. വാക്സിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ചൊവ്വാഴ്ച ഭാരത് ബയോടെക്കിനോട് കൂടുതല്‍ രേഖകളും തെളിവുകളും തേടി.

അന്തിമ വിലയിരുത്തലിനായി സാങ്കേതിക ഉപദേശക സംഘം നവംബര്‍ മൂന്നിന് യോഗം ചേരും. കോവാക്‌സിന്‍ വികസിപ്പിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വാക്‌സിന്‍ എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗിനായി (ഇയുഎല്‍) ഏപ്രില്‍ 19ന് ലോകാരോഗ്യ സംഘടനയ്ക്ക് താത്പര്യം പ്രകടിപ്പിക്കല്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്‌സിന് അടിയന്തര ഉപയോഗ ലിസ്റ്റിംഗിനായി ഡാറ്റ അവലോകനം ചെയ്യാന്‍ സാങ്കേതിക ഉപദേശക സംഘം ചൊവ്വാഴ്ച യോഗം ചേര്‍ന്നു.

''സാങ്കേതിക ഉപദേശക സംഘം 26 ഒക്ടോബര്‍ 2021ന് യോഗം ചേര്‍ന്നു, വാക്‌സിന്‍ ആഗോള ഉപയോഗത്തിനായി അന്തിമ ഇയുഎല്‍ റിസ്‌ക്-ബെനിഫിറ്റ് വിലയിരുത്തല്‍ നടത്താന്‍ വാക്സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് തീരുമാനിച്ചു'' കോവാക്‌സിന്റെ അടിയന്തര ഉപയോഗ ലിസ്റ്റിംഗിനെ കുറിച്ചുള്ള തീരുമാനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സി പിടിഐയുടെ ചോദ്യത്തിന് ഒരു ഇമെയില്‍ മറുപടിയില്‍ ലോകാരോഗ്യ സംഘടന പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad