Type Here to Get Search Results !

Bottom Ad

സ്വര്‍ണമാണെന്ന് പറഞ്ഞ് ഈയ്യക്കട്ടി നല്‍കി ലക്ഷകണക്കിന് രൂപ തട്ടിയെടുത്ത പരാതിയില്‍ ഒരാള്‍ക്കെതിരെ കേസ്


കാസര്‍കോട് (www.evisionnews.in): സ്വര്‍ണമാണെന്ന് പറഞ്ഞ് ഈയ്യക്കട്ടി നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് ഒരാള്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുനൈഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയും പള്ളത്ത് താമസക്കാരനുമായ ഗോരിക്നാഥാണ് പരാതി നല്‍കിയത്. പഴയ സ്വര്‍ണം വാങ്ങുന്ന ഇയാള്‍ക്ക് കഴിഞ്ഞ എട്ടിന് 50 പവനോളം തൂക്കമുള്ള സ്വര്‍ണക്കട്ടിയാണെന്ന് വിശ്വസിപ്പിച്ച് ഈയ്യക്കട്ടി നല്‍കി 19,06,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad