Type Here to Get Search Results !

Bottom Ad

മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു


കേരളം (www.evisionnews.in): മന്ത്രി ജെ ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപാസില്‍ ചിലങ്ക ജംക്ഷന് സമീപം രാവിലെ ഏഴരയോടെയായിരുന്നു അപകടം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മന്ത്രിക്ക് പരിക്കില്ല. മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. ബൈപ്പാസിലെ സിഗ്‌നലിന് സമീപം റോഡിലുണ്ടായിരുന്ന ബസിനെ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംതെറ്റി സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad