Type Here to Get Search Results !

Bottom Ad

ത്രിപുരയില്‍ പള്ളിക്ക് നേരെ വിഎച്ച്പി അക്രമം: കടകള്‍ അഗ്‌നിക്കിരയാക്കി


ദേശീയം (www.evisionnews.in): ബംഗ്ലാദേശിലെ ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ റാലിയില്‍ വ്യാപക അക്രമം. വി.എച്ച്.പി റാലിയ്ക്കിടെ രണ്ട് കടകള്‍ അഗ്‌നിക്കിരയാക്കി. ഒരു പള്ളിയ്ക്ക് നേരേയും വീടുകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. പനിസാഗറില്‍ നടത്തിയ റാലിയില്‍ 3500 ഓളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരമെന്ന് സബ് ഡിവിഷണല്‍ പോലീസ് ഉദ്യോഗസ്ഥനായ സൗഭിക് ദേയ് പറഞ്ഞു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ വീടുകളും കടകളുമാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad