Type Here to Get Search Results !

Bottom Ad

പ്രവാസികള്‍ രാജ്യത്തിന്റെ സാമ്പത്തിക ഘടനക്ക് നിസ്തുല സംഭാവന നല്‍കുന്നവര്‍: ടിഇ അബ്ദുല്ല


കാസര്‍കോട് (www.evisionnews.in): രാജ്യത്തിന്റെ സാമ്പത്തിക ഘടനക്ക് നിസ്തുല സംഭാവന നല്‍കുന്ന പ്രവാസികളോട് കേന്ദ്ര- കേരള സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും ചിറ്റമ്മ നയവും അവസാനിപ്പിക്കണമെന്നും വിദേശ രാജ്യങ്ങളില്‍ കോവിഡ് കാരണം മരണപ്പെട്ടവര്‍ക്ക് കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ച മരണാനന്തര ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല പറഞ്ഞു.

പ്രവാസി സമൂഹത്തോട് കേന്ദ്ര, കേരള സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പ്രവാസി ക്ഷേമനിധി വഴി നല്‍കുന്ന പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുക, വായ്പ നല്‍കി പാവപ്പെട്ട പ്രവാസികളെ കടക്കെണിയിലാക്കുന്ന സര്‍ക്കാര്‍നയം അവസാനിപ്പിക്കുക, പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുക, പ്രവാസി ക്ഷേമനിധിയില്‍ അംഗത്വത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള 60വയസ് പ്രായപരിധി എടുത്തുമാറ്റി മുഴുവന്‍ പ്രവാസികള്‍ക്കും ആനുകൂല്യം ലഭ്യമാവും വിധം പ്രവാസി ക്ഷേമനിധി നിയമം പരിഷ്‌ക്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.

ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. വികെ ബാവ, മൂസ ബി ചെര്‍ക്കള, കാപ്പില്‍ മുഹമ്മദ് പാഷ, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, കെ.എം ബഷീര്‍ തൊട്ടാന്‍, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, ദാവൂദ് ചെമ്പിരിക്ക, ബി.യു. അബ്ദുല്ല, എം.പി ഖാലിദ്, ടിഎം ശുഹൈബ്, അബ്ദുല്ല മാദേരി, കെപി മജീദ്, പൊറായിക്ക് മുഹമ്മദ്, ബഷീര്‍ കല്ലിങ്കാല്‍, ഗഫൂര്‍ തളങ്കര, മുനീര്‍ പി. ചെര്‍ക്കള, എരോല്‍ മുഹമ്മദ് കുഞ്ഞി, ബഷീര്‍ പാക്യാര, അഹമ്മദ് മൂഡംബയല്‍, മന്‍സൂര്‍ അക്കര, ശാഫി അണങ്കൂര്‍, നൗഷാദ് ആലിച്ചേരി, അഹമ്മദ് ഹാജി കോളിയടുക്കം, ഹനീഫ കരിങ്ങപ്പളളം, അബൂബക്കര്‍ ചാപ്പ, ഹസന്‍ നെക്കര, ഖാദര്‍ കരോടി, അബൂബക്കര്‍ ചേരൂര്‍, ഹനീഫ് ചൂരി, എന്‍എ മാഹിന്‍ ഹനീഫ് ചെര്‍ക്കള, സലാം പാലക്കി, എകെ അബ്ദുല്ല, ഹസൈനാര്‍ തളങ്കര പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad