Type Here to Get Search Results !

Bottom Ad

സഹോദരങ്ങളായ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികള്‍ അറസ്റ്റില്‍


മംഗളൂരു (www.evisionnews.in): സഹോദരങ്ങളായ രണ്ടു യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികള്‍ അറസ്റ്റില്‍. കാവൂരിലെ അസീം, ആഷിക് എന്നിവരെ അക്രമിച്ച കേസിലാണ് മൂന്ന് കൗമാരക്കാര്‍ അറസ്റ്റിലായത്. മംഗളൂരുവിനടുത്ത കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. തന്നെ ഒരാള്‍ അപമാനിച്ചതായി ആഷിക് സഹോദരന്‍ അസീമിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ആഷിക്കും അസീമും ഇതേക്കുറിച്ച് ചോദിക്കാന്‍ സ്ഥലത്തെത്തിയപ്പോള്‍ കൗമാരക്കാരായ മൂന്നുപേര്‍ സോഡാക്കുപ്പിയും ബിയര്‍കുപ്പിയും കല്ലുകളും കൊണ്ട് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസീമും ആഷിക്കും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും പരാതിയില്‍ പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് പ്രതികള്‍ അറസ്റ്റിലാകുകയുമായിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad