Type Here to Get Search Results !

Bottom Ad

പെരിന്തല്‍മണ്ണ സ്വദേശിനിയായ 16കാരിയെ ബേക്കലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Uploading: 1115136 of 1489386 bytes uploaded.

കാസര്‍കോട് (www.evisionnews.in): പെരിന്തല്‍മണ്ണ സ്വദേശിനിയായ 16കാരിയെ ബേക്കലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ അബ്ദുല്‍ നാസര്‍(24), പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ് (19), അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ലിലെ സബീര്‍(25) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 27നാണ് കേസിനാസ്പദമായ സംഭവം. സമൂഹിക മാധ്യമം വഴി പരിചയപ്പെട്ട് സുഹൃത്തുക്കളായ മൂന്നുപ്രതികളും പെരിന്തല്‍മണ്ണയിലെ പതിനാറുകാരിയുമായി സൗഹൃദമായി. ആഗസ്ത് 27ന് സെബീറും മുഹമ്മദ് അനസും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സബീറിന്റെ കാറില്‍ നീലേശ്വരത്തേക്ക് കൊണ്ടുവരികയും അവിടെ കാത്തുനിന്ന അബ്ദുല്‍ നസീറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേക്ക് പോകുകയുമായിരുന്നു. ഇവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തുകയും പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad