Type Here to Get Search Results !

Bottom Ad

ചെര്‍ക്കള ടൗണ്‍ വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഹാഫിളീങ്ങളെ ആദരിച്ചു


കാസര്‍കോട് (www.evisionnews.in): ചെങ്കള പഞ്ചായത്ത് ചെര്‍ക്കള ടൗണ്‍ 14 വാര്‍ഡില്‍ നിന്ന് ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ഥികളെ ചെര്‍ക്കള ടൗണ്‍ വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. ഹാഫിളീങ്ങളായ മൊയ്തീന്‍ മിറാസ് ചായിന്റടി, അസ്മീന അഹമ്മദ് ചെര്‍ക്കള എന്നിവര്‍ക്കുള്ള പരിശുദ്ധ ഖുര്‍ആനിന്റെ കോപ്പിയും ശിലാഫലകവും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് തായല്‍ ചെര്‍ക്കളയും ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സിദ്ദയും കൈമാറി. ഭാരവാഹികളായ ജുനൈദ് ചെര്‍ക്കള, ഫൈസല്‍ പൈച്ചു ചെര്‍ക്കള, ഉമ്പു ഹാഷിം, റമീസ് സി, ബദ്‌റുദ്ദീന്‍ ചെര്‍ക്കള, അസീസ് മില്‍മ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad