Type Here to Get Search Results !

Bottom Ad

ഒറ്റമുറി വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് കൈത്താങ്ങായി ബദിയടുക്ക ജനമൈത്രി പോലീസ്


കാസര്‍കോട് (www.evisionnews.in): ഒറ്റമുറി വാടക വീട്ടില്‍ കഴിയുന്ന നീര്‍ച്ചാല്‍ പുതുക്കോളിയിലെ കുടുംബത്തിന് കൈത്താങ്ങായി ബദിയടുക്ക ജനമൈത്രി പോലീസ്. ഒറ്റമുറി വാടക വീട്ടില്‍ താമസിക്കുന്ന രാജ്കുമാര്‍, സീതു ദമ്പതികള്‍ക്കും നാലു പിഞ്ചുകുട്ടികള്‍ക്കും ബദിയടുക്ക ജനമൈത്രി പോലീസ് വസ്ത്രവും ഭക്ഷണ സാധനങ്ങളും എത്തിച്ചുനല്‍കി. ബദിയടുക്ക ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അനൂപ്, മഹേഷ് എന്നിവര്‍ ഗൃഹസന്ദര്‍ശനം നടത്തുന്നതിനിടെയാണ് കുടുംബത്തിന്റെ ദയനീയത് പുറത്തറിഞ്ഞത്. ഇതേതുടര്‍ന്ന് എസ്‌ഐയെ അറിയിക്കുകയും സുമനസുകളുടെ സഹായത്തോടെ വസ്ത്രങ്ങളും സാധനങ്ങളും ശേഖരിച്ച് വീട്ടില്‍ എത്തി എസ്‌ഐ വിനോദ്കുമാര്‍ കുടുംബത്തിന് കൈമാറി. ബീറ്റ് ഓഫീസര്‍ മഹേഷ്, രാജേഷ്, സാമൂഹിക പ്രവര്‍ത്തകന്‍ റിയാസ് മാന്യ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad