Sunday, 3 October 2021

കുടുംബ വഴക്ക്: ആറു വയസുകാരനെ ബന്ധു ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തി


കേരളം (www.evisionnews.in): ഇടുക്കി ആനച്ചാലില്‍ ആറ് വയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍. റിയാസ് മന്‍സില്‍ അല്‍ത്താഫ് ആണ് കൊല്ലപ്പെട്ടത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും അല്‍ത്താഫിനെ ചുറ്റികയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയത് ബന്ധു തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാവിന്റെ സഹോദരനായ ഷാജഹാനാണ് ചുറ്റിക കൊണ്ട് കുട്ടിയുടെ തലയ്ക്കടിച്ചത്. കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
Related Posts

കുടുംബ വഴക്ക്: ആറു വയസുകാരനെ ബന്ധു ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.