Type Here to Get Search Results !

Bottom Ad

കടം കൊടുത്ത പണം തിരികെ ചോദിച്ചു; യുവാവിനെ കാറിടിച്ച് കൊണ്ടുപോയത് രണ്ടു കി.മീ ദൂരം


കേരളം (www.evisionnews.in): കടം കൊടുത്ത പണം ചോദിച്ചതിന് യുവാവിന് നേരെ ആക്രമണം. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ചുനങ്ങാട് സ്വദേശി ഉസ്മാന്‍ എന്നയാള്‍ തനിക്ക് നേരെ കാറിച്ച് കയറ്റുകയായിരുന്നെന്ന് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസില്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി. കാറിന്റെ ബോണറ്റിലിരുത്തി രണ്ട് മണിക്കൂര്‍ അപകടകരമാം വിധത്തില്‍ വണ്ടിയോടിച്ചതായാണ് പരാതി.

കടംവാങ്ങിയ മുക്കാല്‍ ലക്ഷം രൂപ തിരികെ ചോദിച്ചതാണ് പ്രകോപന കാരണം. ഫാന്‍സി സാധന വില്‍പ്പനക്കായി ഉസ്മാന്‍, മുഹമ്മദ് ഫാസിലിനോട് 75000 രൂപ നല്‍കിയിരുന്നു. വണ്ടി തടഞ്ഞ് ഇത് തിരിച്ചുചോദിച്ചപ്പോഴാണ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ബോണറ്റില്‍ കുടുങ്ങിപ്പോയ ഫാസിലുമായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനു സമീപം വരെ വാഹനമെത്തി. പോലീസ് ഉസ്മാനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാര്‍ ഇടിച്ച് നിസാര പരിക്ക് പറ്റിയ മുഹമ്മദ് ഫാസില്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സി സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്വന്നിട്ടുണ്ട്.

പരിക്കേറ്റ ഫാസില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തന്നെ കൊലപ്പെടുത്താനായിരുന്നു ഉസ്മാന്റെ ശ്രമമെന്ന് ഫൈസല്‍ പ്രതികരിച്ചു. കാര്‍ ഓടിച്ചിരുന്ന ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. ?ഉസ്മാന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് മോട്ടോര്‍വാഹന വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad