Type Here to Get Search Results !

Bottom Ad

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം: ടിഇ അബ്ദുള്ള


കാസര്‍കോട് (www.evisionnews.in): സ്നേഹ സാന്ത്വന പരിചരണം സാമൂഹിക ഉത്തരവാദിത്വമാണെന്നും സേവന തല്പരതയോടെ പാലിയേറ്റീവ് കെയര്‍ മേഖലയില്‍ സജീവമാകാന്‍ വളണ്ടിയര്‍മാര്‍ മുന്നിട്ടിറങ്ങണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള അഭിപ്രായപ്പെട്ടു. പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച കോ- ഓര്‍ഡിനേറ്റര്‍സ് മീറ്റ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാല രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന നിരവധി പേര്‍ക്ക് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. ഗൃഹകേന്ദ്രികൃത പരിചരണം രോഗിയുടെ രോഗാവസ്ഥയില്‍ ആശ്വാസകരമായ മാറ്റങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. കോവിഡ് കാലത്ത് ഇത്തരം ചികിത്സ രീതികള്‍ക്ക് പ്രസക്തി ഏറിവരുന്നു. പിടിഎച്ച് പാലിയേറ്റീവ് കെയര്‍ മേഖലയില്‍ പുത്തനുണര്‍വ് സമ്മാനിക്കുന്നുവെന്നും ജനകീയ സംവിധാനമാക്കി മാറ്റിയെടുക്കാന്‍ പൊതു ജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പിടിഎച്ച് കോ- ഓര്‍ഡിനേറ്റര്‍ മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, പിടിഎച്ച് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ സെക്രട്ടറി പിഎം മുനീര്‍ ഹാജി എന്നിവര്‍ ക്ലാസെടുത്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, അബ്ബാസ് ബീഗം, കെഎം ബഷീര്‍, ഹാരിസ് ബെദിര, അജ്മല്‍ തളങ്കര, റഫീഖ് വിദ്യാനഗര്‍, സിയാന ഹനീഫ് സംസാരിച്ചു. സഹീര്‍ ആസിഫ് സ്വാഗതവും സിദ്ദിഖ് ചക്കര നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad