Type Here to Get Search Results !

Bottom Ad

ഷാര്‍ജ കെഎംസിസി 'കാസ്രോഡ് ഫെസ്റ്റ്' ഫെബ്രുവരിയില്‍ ഷാര്‍ജയില്‍


ഷാര്‍ജ (www.evisionnews.in): ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 'കാസ്രോഡ് ഫെസ്റ്റ്-22' ഫെബ്രുവരി ആദ്യവാരം ഷാര്‍ജയില്‍ നടക്കും. യുഎഇയില്‍ കഴിയുന്ന കാസര്‍കോട്ടുകാരുടെ സംഗമമായ കാസ്രോഡ് ഫെസ്റ്റിന്റെ ഭാഗമായി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിത്യസ്ത പരിപാടികള്‍ നടക്കും. മൂന്നാമത് കെഎസ് അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിക്കും. അന്തരിച്ച കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റുമാരായ ചെര്‍ക്കളം അബ്ദുല്ല, ഹമീദലി ശംനാട് എന്നിവരുടെ സ്മരണക്കായി അവാര്‍ഡ് ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. പുരസ്‌കാരങ്ങള്‍ കാസ്രോഡ് ഫെസ്റ്റില്‍ സമ്മാനിക്കും.

ഇതുസംബന്ധിച്ച് ചേര്‍ന്ന ഷാര്‍ജ കെഎംസിസി ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് ജമാല്‍ ബൈത്താന്‍ അധ്യക്ഷത വഹിച്ചു. സിബി കരീം ചിത്താരി, മാഹിന്‍, ബാത്തിഷ പൊവ്വല്‍, നസീബ് ചന്തേര, കരീം കൊളവയല്‍, ശാഫി ആലക്കോട്, സുബൈര്‍ പള്ളിക്കാല്‍, ശാഫി ബേവിഞ്ച, മുഹമ്മദ് മണിയനൊടി, അബ്ബാസ് മാങ്ങാട്, മഹ്മൂദ് എരിയാല്‍, എജി അബ്ദുല്ല, ടികെഎം താജുദ്ധീന്‍, ഗഫൂര്‍ ബേക്കല്‍, ബഷീര്‍ മാണിയൂര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad