Type Here to Get Search Results !

Bottom Ad

എംഎസ് മുഹമ്മദ് കുഞ്ഞിക്ക് ഉദുമ മണ്ഡലം മുസ്ലിം ലീഗിന്റെ ആദരവ്


പൊവ്വല്‍ (www.evisionnews.in): പഴയകാല നേതാക്കളുടെ ത്യാഗവും, ആവേശവും മുസ്ലിം ലീഗിന് എന്നും കരുത്താണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. സംസ്ഥാനത്ത് പ്രത്യേകിച്ച് മലബാറില്‍ തലയെടുപ്പോടെ പ്രവര്‍ത്തിച്ച് മണ്‍മറഞ്ഞുപോയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മികവുതെളിയിച്ച നേതാവാണ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ എംഎസ് മുഹമ്മദ് കുഞ്ഞിയെന്നും അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടി ഒട്ടേറെ ത്യാഗം സഹിച്ച നേതാവായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.

ഉദുമ മണ്ഡലം മുസ്ലിം ലീഗിന്റെ സ്നേഹാദരവ് എംഎസ് മുഹമ്മദ് കുഞ്ഞിക്ക് കൈമാറി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെഇഎ ബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എബി ഷാഫി സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യുഡിഎഫ് ഉദുമ മണ്ഡലം ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ഹമീദ് മാങ്ങാട്, ഹുസൈനാര്‍ തെക്കില്‍, സിഎല്‍ റഷീദ് ഹാജി, എംഎസ് ഷുക്കൂര്‍, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റുമാരായ ഹാജി അബ്ദുല്ല ഹുസൈന്‍, കെബി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്റഫ് എടനീര്‍, ടിഡി കബീര്‍, ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പിബി ഷഫീഖ്, എംഎച്ച് മുഹമ്മദ് കുഞ്ഞി, എസ്എം മുഹമ്മദ് കുഞ്ഞി, എടനീര്‍ അബുബക്കര്‍ ഹാജി, എസ്പി സലാഹുദ്ധീന്‍, ഹനീഫ കുന്നില്‍, ബഷീര്‍ പള്ളങ്കോട്, ലത്തീഫ് പടുപ്പ്, അബ്ബാസ് ബന്താട്, എപി ഹസൈനാര്‍, ഖാദര്‍ ആലൂര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad