Type Here to Get Search Results !

Bottom Ad

ഇടുക്കി, പമ്പ ഡാം പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട്; ജലനിരപ്പ് കൂടിയാല്‍ ഇടുക്കി ഡാം തുറക്കും


കേരളം (www.evisionnews.in): ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാം തുറക്കാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി അറിയിച്ചു. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. ഈ സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചുവെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്. ജലനിരപ്പ് കൂടുകയാണെങ്കില്‍ ഇന്ന് തന്നെ ഡാം തുറക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച ശേഷമാണ് ഡാം തുറക്കാനുള്ള നടപടികളിലേക്ക് നീങ്ങുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad