Type Here to Get Search Results !

Bottom Ad

സിഎച്ച്: കാലത്തിന് ഭേദിക്കാനാകാത്ത ചരിത്രം അവശേഷിപ്പിച്ച അതുല്യ പ്രതിഭ: എംസി ഖമറുദ്ധീന്‍


മുളിയാര്‍ (www.evisionnews.in): കാലത്തിന് ഭേദിക്കാനാകാത്ത ചരിത്രം അവശേഷിപ്പിക്കാന്‍ കഴിഞ്ഞ അതുല്യ പ്രതിഭാസമായിരുന്നു മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.സി ഖമറുദ്ധീന്‍. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും,

ചരിത്ര അന്വേഷികള്‍ക്കും വായിച്ചു മതിവരാത്ത പാഠപുസ്തകമാണ് സിഎച്ച്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മതേതരത്വവും മാനുഷികതയും പരിപോഷിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ചപങ്ക് വലുതാണ്. ഭരണരംഗത്തും സാഹിത്യ രംഗത്തും പിന്നോക്ക വിഭാഗങ്ങളുടെ സമുദ്ധാരണത്തിലും സി.എച്ച് നൈപുണ്യം പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ലീഗ് ഓഫീസില്‍ സംഘടിപ്പിച്ച സിഎച്ച് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബി.എം ശംസീര്‍ മൂലടുക്കം സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി.ശാഫി അനുസ്മരണ പ്രഭാഷണം നടത്തി. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍, ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, വൈസ് പ്രസിഡന്റുമാരായ എംഎ നജീബ്, ഹാരിസ് തായല്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, എംകെ അബ്ദുറഹ്മാന്‍ ഹാജി, ബിഎം അഷ്‌റഫ്, ബിഎം അബൂബക്കര്‍, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, കെഎംഎ റഹ്മാന്‍ കാപ്പില്‍, ടികെ ഹസൈനാര്‍ കീഴൂര്‍, മൊയ്തു തൈര, സുലുവാന്‍ ചെമ്മനാട്, ബികെ മുഹമ്മദ്ഷാ, മാര്‍ക്ക് മുഹമ്മദ്, ബി.എം ഹാരിസ്, റാഷിദ് മൂലടുക്കം, കെ. മുഹമ്മദ് കുഞ്ഞി, അബുബക്കര്‍ കടാങ്കോട്, ഷഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, നശാത്ത് പരവനടുക്കം, നൂര്‍ മുഹമ്മദ് പള്ളിപ്പുഴ, നിസാര്‍ ഫാത്തിമ, ഷരീഫ് പന്നടുക്കം, അഷ്‌റഫ് ബോവിക്കാനം, മുഹമ്മദ് മാസ്തിഗുഡ്ഡ, കലന്തര്‍ തൈര, ഉബൈദ് നാലപ്പാട്, ഫൈസല്‍ മൊട്ടയില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad