Type Here to Get Search Results !

Bottom Ad

ആനുകൂല്യങ്ങള്‍ പ്രഖ്യാപനത്തില്‍ ഒതുക്കി പ്രവാസികളെ സര്‍ക്കാര്‍ വഞ്ചിച്ചു: ടിഇ


കാസര്‍കോട് (www.evisionnews.in): അവകാശങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപനങ്ങളില്‍ ഒതുക്കി പ്രവാസി സമൂഹത്തെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാട് പരിഹാസ്യമാണെന്നും പ്രവാസികളോടുള്ള നീതികേടിനെതിരെ പോരാടുന്ന പ്രസ്ഥാനമാണ് കേരള പ്രവാസി ലീഗ് എന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടി.ഇ. കേരള പ്രവാസി ലീഗ് ജില്ലാ നേതൃയോഗം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ്് എപി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. കാപ്പില്‍ മുഹമ്മദ് പാഷ, ടിപി കുഞ്ഞബ്ദുല്ല ഹാജി, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, ബി.യു അബ്ദുല്ല ,ദാവൂദ് ചെമ്പിരിക്ക, റസാഖ് തായലക്കണ്ടി, ടിഎം ശുഹൈബ്, ബഷീര്‍ പാക്യാര, സലാം ഹാജി കുന്നില്‍, കെപിഎ മജീദ്, എസ്എം ശാഫി ഹാജി, ബഷീര്‍ കല്ലിങ്കാല്‍, അബ്ദുല്ല മാദേരി, അബ്ദുല്‍ റഹ്മാന്‍ ഉദയ, ഫൈസല്‍ ചേരക്കടത്ത്, ഗഫൂര്‍ തളങ്കര, മുഹമ്മദ് ഗസാലി, കെഎം അബ്ദുല്‍ റഹ്മാന്‍, എഎം ഇബ്രാഹിം, ശാഫി അണങ്കൂര്‍, സലാം പാലക്കി, മുഹമ്മദ് സുലൈമാന്‍, മുനീര്‍ പി. ചെര്‍ക്കള, ഹനീഫ് കരിങ്ങപ്പളളം, മജീദ് സന്തോഷ് നഗര്‍, നൗഷാദ് ആലിച്ചേരി, അമ്മദലി മൂഡംബയല്‍, ഹസൈനാര്‍ തളങ്കര, അബ്ബാസ് പൂച്ചക്കാട്, അബ്ദുല്‍ ബഷീര്‍ മൗവ്വല്‍, ഉസ്മാന്‍ പള്ളിക്കാല്‍, എന്‍എ മാഹിന്‍, അഹമ്മദ് ഹാജി കോളിയടുക്കം, അസ്ലം ഉദുമ, അഹമ്മദ് ഹാജി ഉദുമ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad