Type Here to Get Search Results !

Bottom Ad

വീട് പുതുക്കിപ്പണിയാന്‍ വഴിയില്ലെന്ന വീട്ടമ്മയുടെ സങ്കടത്തിന് മുന്നില്‍ സഹായവുമായി പോലീസ്


ബദിയടുക്ക (www.evisionnews.in): വീട് തകര്‍ന്നു വീഴുകയാണെന്ന പരാതിയുമായി വീട്ടമ്മ ചെന്നുകയറിയത് പോലീസ് സ്റ്റേഷനില്‍. പഞ്ചായത്തിലേക്കോ മറ്റോ പോകൂ എന്ന് പറഞ്ഞ് തിരിച്ചയക്കാതെ ബദിയടുക്കയിലെ ജനമൈത്രി പോലീസും എസ്‌ഐ കെപി വിനോദ് കുമാറും അവരെ ചേര്‍ത്തുനിര്‍ത്തി. ബദിയടുക്ക പാടലടുക്ക യിലെ ഒരു വീട്ടമ്മയാണ് പോലീസ് സ്റ്റേഷനിലേക്ക് സങ്കടം പറയാനെത്തിയത്. പരാതിയുടെ നിജസ്ഥിതി മനസിലാക്കാന്‍ എസ്‌ഐയുടെ നേതൃത്തത്തില്‍ ജനമൈത്രി ടീം വീട് സന്ദര്‍ശിച്ചു. തന്റെ മക്കളോടൊപ്പം രോഗിയായ പിതാവും ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരിയും മക്കളുമടക്കം സഹോദരന്‍ ഓട്ടോ റിക്ഷ ഓടിച്ചുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് പൊളിഞ്ഞുവീഴാറായ വീട്ടില്‍ താമസിക്കുന്ന കുടുംബന്ധത്തിന്റെ ദയനീയ അവസ്ഥ കണ്ട് പൊതുപ്രവര്‍ത്തകന്‍ സാദിഖ് കൊല്ലങ്കാനയുമായി ബന്ധപ്പെട്ട് കാര്യം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് വീട്ടിലേക്കുള്ള സാധനങ്ങള്‍ വീട്ടിലെത്തിച്ചു. തുടര്‍ന്നുള്ള മാസങ്ങളിലും ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ ചെയ്യാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സഹായം അഭ്യര്‍ഥിച്ച് എസ്‌ഐ വിനോദ്കുമാര്‍ ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസിനോട് നേരിട്ട് സംസാരിക്കുകയും ചെയ്തു. ബദിയടുക്ക എസ്‌ഐ വിനോദ് കുമാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ മഹേഷ്, രാജേഷ് സാദിഖ് കൊല്ലങ്കാന, റിയാസ് മാന്യ, ലത്തീഫ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad