കാസര്‍കോട് (www.evisionnews.in): മലബാര്‍ ജില്ലകളില്‍ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സീറ്റുകള്‍ അവസാനിക്കാറായിട്ടും വിദ്യാര്‍ഥികളോട് സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ കെഎസ്‌യു കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി കാസര്‍കോട്് പുതിയ ബസ് സ്റ്റാന്റ്് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്റില്‍ അവസാനിച്ചു. സമാപന ചടങ്ങില്‍ കെപിസിസി നിര്‍വാഹക സമ്മിതി അംഗവും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് അലി ഉദ്ഘാടനം നിര്‍വഹിച്ചു. കെഎസ്‌യു കാസര്‍കോട്് ബ്ലോക്ക് പ്രസിഡന്റ് ഫെബിന്‍ ജെയിംസ് അധ്യക്ഷത വഹിച്ച പരിപാടിക്ക് കെഎസ്‌യു ജില്ലാ നേതാവ് ആബിദ് എടച്ചേരി സ്വാഗതം സാബിത്ത് കാട്ടുകൊച്ചി, ഷാനവര്‍ കുന്നില്‍, അഹമ്മദ് സിയാ, അബ്ദുല്‍ റഹമ്മാന്‍, അബ്ദുല്‍ അഹദ്, സാബില്‍, അന്‍സാരി കോട്ടക്കുന്ന് സംബന്ധിച്ചു.
ജില്ലയില്‍ പ്ലസ് വണ്‍ പഠനത്തിന് സീറ്റില്ല: കെഎസ്യു പ്രതിഷേധ പ്രകടനം നടത്തി
4/
5
Oleh
evisionnews