Type Here to Get Search Results !

Bottom Ad

കനത്ത മഴയില്‍ കൊടുംകാട്ടില്‍ ഒരുരാത്രി മുഴുവന്‍ അകപ്പെട്ട വിദ്യാര്‍ഥിയെ കണ്ടെത്തി


കാസര്‍കോട് (www.evisionnews.in): കൊന്നക്കാട് പാമത്തട്ടില്‍നിന്നും ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായ വട്ടമല ഷാജിയുടെ മകന്‍ ലിജീഷ് മാത്യു വിനെ കണ്ടെത്തി. ഞായറാഴ്ച വെളുപ്പിന് ശങ്കരങ്ങാനം വനത്തിനു സമീപത്തു നിന്നാണ് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെ ലിജീഷിനെ കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ വനത്തിനുള്ളില്‍ നിന്നും വീട്ടിലേക്ക് വരുന്ന കുടിവെള്ള പൈപ്പ് നേരെയാക്കാന്‍ പോയ ലിജീഷ് കനത്ത മഴയും കോടയും കാരണം വനത്തിനുള്ളില്‍ നിന്നും വഴിതെറ്റി പോവുകയായിരുന്നുവെന്നും നടന്നുതളര്‍ന്നു ഒരു മരച്ചുവട്ടില്‍ ഇരുന്നു നേരം വെളുപ്പിച്ചു വെന്നും ലിജീഷ് പറഞ്ഞു.

കനത്ത മഴയില്‍ വനത്തിനുള്ളില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് വഴി തെറ്റിയതാകാമെന്ന നിഗമനത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും ഫോറസ്‌ററ് അധികൃതരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു. വീട്ടില്‍ നിന്നും വനത്തിനുള്ളിലെ കുടിവെള്ളം എടുക്കുന്ന സ്ഥലത്തേക്ക് സ്ഥിരമായി പോകുന്ന വഴിയില്‍ കൂടിയാണ് ലിജീഷ് പോയത്.

എന്നാല്‍ ശനിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴക്കിടെ വനത്തിലേക്ക് പോയ ലിജീഷ് തിരിച്ചുവരാന്‍ വൈകിയതോടെയാണ് മകനെ കാണാനില്ലെന്ന് വീട്ടുകാര്‍ അയല്‍വാസികളെയും നാട്ടുകാരെയും അറിയിച്ചത്. വിവരമറിഞ്ഞ് ബളാല്‍പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം. വെള്ളരിക്കുണ്ട് സിഐ അനില്‍ കുമാര്‍. എസ്‌ഐ വിജയ കുമാര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഞായറാഴ്ച വെളുപ്പിന് ലിജീഷ് മാത്യുവിനെ കണ്ടെത്തിയത്...

Post a Comment

0 Comments

Top Post Ad

Below Post Ad