Type Here to Get Search Results !

Bottom Ad

യുവതിക്ക് ജോലി വാഗ്ദാനം വഞ്ചിച്ചു: ബിജെപി നേതാവിനെതിരെ പരാതി


കാസര്‍കോട് (www.evisionnews.in): ഉളിയത്തടുക്ക മധൂര്‍ പഞ്ചായത്തില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കി മധൂര്‍ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പറ്റിച്ചതായി ബദിയടുക്ക സ്വദേശിനിയായ പാര്‍ട്ടി പ്രവര്‍ത്തകയും മുന്‍ എഇഒ ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയുടെ പരാതി. ജോലി നല്‍കാമെന്ന് പറഞ്ഞ് ആദ്യം 25000 രൂപയാണ് ആവശ്യപ്പെട്ടത് അഡ്വാന്‍സായി 15000 രൂപ നല്‍കിയതായി യുവതി പരാതിയില്‍ പറയുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും ഈ ചെയര്‍മാന്‍ വന്‍ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പല ആള്‍ക്കാരുടെയും പരാതി നിലവിലുണ്ട്. പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും കമ്മീഷന്‍ പറ്റുന്ന ഒരു ലോബിയുടെ തലവനാണ് ഇദ്ദേഹമെന്ന് പൊതുവേ പറയപ്പെടുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിച്ച ഈ പ്രശ്‌നത്തില്‍ പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയൊരു ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്. ബിജെപി പഞ്ചായത്ത് മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഇദ്ദേഹത്തെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന എന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. പഞ്ചായത്തില്‍ പല മീറ്റിങ്ങുകളില്‍ ചായ നല്‍കുന്നതിന് പോലും ഇദ്ദേഹം കമ്മീഷന്‍ വാങ്ങുന്നു എന്നുള്ള പരാതി പൊതുവേ നിലവിലുണ്ട്. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ദുരുപയോഗം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ടിനെ നോക്കുകുത്തിയാക്കിയിട്ടാണ് ഇദ്ദേഹം പഞ്ചായത്ത് ഭരണം കയ്യാളുന്നത്. പഞ്ചായത്തിന്റെ അന്തസ്സിനു തന്നെ കളങ്കം വരുത്തിയ ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കില്‍ മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്നും പരസ്യമായ പ്രതികരണമുണ്ടാക്കുമെന്ന് ചില ബിജെപി മെമ്പര്‍മാര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad