Type Here to Get Search Results !

Bottom Ad

ബിജെപി സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രന്‍ തുടരും: രവീശതന്ത്രി കുണ്ടാര്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ്


കാസര്‍കോട് (www.evisionnews.in): ബിജെപി സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രന്‍ തന്നെ തുടരും. അദ്ധ്യക്ഷ സ്ഥാനത്ത് മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രചാരണങ്ങള്‍ നടക്കവേ പുതിയ മാറ്റങ്ങളോടെയുള്ള സംസ്ഥാന ഭാരവാഹി പട്ടിക കെ. സുരേന്ദ്രന്‍ തന്നെ പുറത്തുവിട്ടു. അഞ്ച് ജില്ലാ അദ്ധ്യക്ഷന്മാരെ മാറ്റിയാണ് പുതിയ ഭാരവാഹി പട്ടിക പുറത്തുവിട്ടത്.

അധ്യക്ഷന് പുറമേ ജനറല്‍ സെക്രട്ടറിമാര്‍ക്കും മാറ്റമില്ല. പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇതാദ്യമായാണ് ബിജെപിയില്‍ പുനസംഘടന നടക്കുന്നത്. പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറല്‍ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചത്.

വക്താവായ ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. പ്രമീള, സി. സദാനന്ദന്‍ മാസ്റ്റര്‍, വി.ടി. രമ, വി.വി. രാജന്‍, സി. ശിവന്‍കുട്ടി, പി. രഘുനാഥ്, എന്നിവരാണ് മറ്റു വൈസ് പ്രസിഡന്റുമാര്‍. കോണ്‍ഗ്രസില്‍ നിന്ന് എത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറിയാകും. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന ഓഫിസ്? സെക്രട്ടറിയെയും മാറ്റി. ജയരാജ് കൈമളാണ് പുതിയ ഓഫീസ് സെക്രട്ടറി. മൂന്ന് പുതിയ വക്താക്കളും പട്ടികയില്‍ ഇടം നേടി.

എം.ടി. രമേശ്, അഡ്വ. ജോര്‍ജ് കുര്യന്‍, സി. കൃഷ്ണ കുമാര്‍, അഡ്വ. പി. സുധീര്‍, എം. ഗണേഷ്, കെ. സുഭാഷ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി തുടരും. അഡ്വ. ഇ. കൃഷ്ണദാസാണ് ട്രഷറര്‍. വി.എ സൂരജ് (പത്തനംതിട്ട), ജി. ലിജിന്‍ലാല്‍ (കോട്ടയം), കെ.എം ഹരിദാസ് (പാലക്കാട്), കെപി മധു (വയനാട്), രവീശതന്ത്രി (കാസര്‍കോട്) എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാര്‍. സംസ്ഥാന ഓഫിസ് സെക്രട്ടറിയായി ജയരാജ് കൈമളെ നിയമിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad