Type Here to Get Search Results !

Bottom Ad

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു: ഏറ്റവും കൂടുതല്‍ കര്‍ണാടകയില്‍


ന്യൂഡല്‍ഹി (www.evisionnews.in): ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിം വിരുദ്ധ ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് സംഘപരിവാര്‍ ആക്രമണം വര്‍ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ ഹിന്ദുത്വ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബജ്റംഗ്ദള്‍, ശ്രീരാം സേന, ഹിന്ദു സേന തുടങ്ങിയ സംഘനകളുടെ നേതൃത്വത്തിലും ആര്‍എസ്എസ് നേതാക്കളുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങളുമാണ് ആക്രമണങ്ങള്‍ നടത്തിയത്. വിവിധ സംഭവങ്ങളില്‍ നിരവധി ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന മുസ്ലിംകള്‍ക്കെതിരേ കൗണ്ടര്‍ കേസുകള്‍ ഫയല്‍ ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ ബജ്റംഗ്ദള്‍, ശ്രീരാം സേന തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് ആക്രമണം അരങ്ങേറുന്നത്. മുസ്ലിം ഹിന്ദു സൗഹൃദങ്ങള്‍ പോലും ഹിന്ദുത്വ സംഘടനകള്‍ ആക്രമണത്തിന് കാരണമാക്കിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുസ്ലിംകളും ഹിന്ദുക്കളും ഒരുമിച്ച് യാത്ര ചെയ്തതിന്റെ പേരിലും വസ്ത്രം നോക്കി മുസ്ലിം ആണെന്ന് തിരിച്ചറിഞ്ഞ് ആക്രമണം നടത്തിയ സംഭവങ്ങളുമുണ്ടായി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad