Saturday, 9 October 2021

ആസ്റ്റര്‍ മിംസ് കാര്‍ഡിയാക് സയന്‍സസ് കേരളത്തിന്റെ ഹൃദയ ചികിത്സാ കേന്ദ്രം


ഡോ. ഷഫീഖ് മാട്ടുമ്മല്‍
(കാര്‍ഡിയാക് സെന്റര്‍ മേധാവി, ആസ്റ്റര്‍ മിംസ്-കോഴിക്കോട്)

കാസര്‍കോട്: കേരളത്തിലെ ഏറ്റവും മികച്ച ഹൃദ്രോഗ ചികിത്സാവിഭാഗമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ കാര്‍ഡിയാക് സയന്‍സസ് വിഭാഗം. അഡല്‍ട്ട് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, പീഡിയാട്രിക് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, കുഞ്ഞുങ്ങളിലെ ഹൃദയ ശസ്ത്രക്രിയകള്‍, കാര്‍ഡിയാക് ഇലക്ട്രോ ഫിസിയോളജി, എന്റോവാസ്‌കുലര്‍ ഇന്റര്‍വെന്‍ഷണുകള്‍, വാസ്‌കുലാര്‍ സര്‍ജറികള്‍, കാര്‍ഡിയോ റേഡിയോളജി, ന്യൂക്ലിയര്‍ കാര്‍ഡിയോളജി, കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍, ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്, ഡിവൈസ് അസിസ്റ്റഡ് ഹോം കെയര്‍ സംവിധാനം തുടങ്ങിയ ചികിത്സാ സംവിധാനങ്ങള്‍ സമന്വയിപ്പിച്ച ഇന്ത്യയിലെ തന്നെ അപൂര്‍വം ഹോസ്പിറ്റലുകളില്‍ ഒന്ന് എന്ന പ്രത്യേകതയും കോഴിക്കോട് ആസ്റ്റര്‍ മിംസിനുണ്ട്.

ആഗോള നിലവാരമുള്ള ചികിത്സാ സംവിധാനങ്ങള്‍ സ്വപ്നം മാത്രമായിരുന്ന ഉത്തര കേരളത്തില്‍, ആതുരസേവന മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ടാണ് 2001ലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് സ്ഥാപിതമാക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച് തന്നെ ഹൃദയ ചികിത്സാ വിഭാഗവും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഗൗരവതരമായ ഹൃദയ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും അന്യസംസ്ഥാനങ്ങളെയോ എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു അതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ ആസ്റ്റര്‍ മിംസ് സ്ഥാപിതമാക്കപ്പെട്ടതോടെ ഈ അവസ്ഥയ്ക്ക് പൂര്‍ണ്ണമായ മാറ്റം സംഭവിക്കുകയും കാലക്രമേണ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും ഹൃദയ ചികിത്സയ്ക്കായി കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്ന സെന്റര്‍ എന്ന ഖ്യാതിയിലേക്കെത്തുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും മികച്ചതും ഏറ്റവും ആധുനികമായതുമായ ചികിത്സാ സംവിധാനങ്ങള്‍ ഏറ്റവും തുടക്കത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നതും, എല്ലാ നുതനമായ ചികിത്സാ രീതികളിലും അതത് ഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ വിദഗ്ദ്ധ പരിശീലനം കരസ്ഥമാക്കുന്നു എന്നതുമാണ് ആസ്റ്റര്‍ മിംസ് കാര്‍ഡിയാക് സെന്ററിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

2017ല്‍ ഉത്തര കേരളത്തില്‍ ആദ്യമായി ഓപ്പറേഷന്‍ ഇല്ലാതെ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വാല്‍വ് മാറ്റിവെക്കുന്ന പ്രക്രിയയായ ടാവി ചികിത്സ വിജയകരമയി പൂര്‍ത്തിയാക്കിയതും നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടാവി നിര്‍വ്വഹിക്കുന്നതുമായ സെന്റര്‍ എന്ന നേട്ടം ആസ്റ്റര്‍ മിംസ് കാര്‍ഡിയാക് സെന്ററിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്. 35000ല്‍ അധികം കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ നിര്‍വഹിച്ച ഉത്തര കേരളത്തിലെ ആദ്യത്തെതും ഏറ്റവും വലുതമായ സമഗ്ര ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയാക് കെയര്‍ സെന്റര്‍, കാല്‍സ്യം അടിഞ്ഞ് കൂടിയുണ്ടാകുന്ന ബ്ലോക്കിനുള്ള ചികിത്സയായ റോട്ടബ്ലേഷന്‍, കാത്സ്യം പൊടിച്ച് കളയുന്ന നൂതന ചികിത്സയായ ഇന്‍ട്രോവാസ്‌കുലാര്‍ ലിത്തോട്രിപ്സി, സിടിഒ ആന്‍ജിയോപ്ലാസ്റ്റി, റോട്ടാബ്ലേഷന്‍ & ഒസിടി, ഇന്‍ട്രാവാസ്‌കുലാര്‍ അല്‍ട്രാസൗണ്ട്- എഫ്എഫ്ആര്‍ ഗൈഡഡ് പ്രൊസീജ്യറുകള്‍, അയോര്‍ട്ടയിലെ അന്യൂറിസം പോലുള്ള അവസ്ഥകള്‍ക്ക് ഓപ്പറേഷന്‍ കൂടെ സ്റ്റെന്റ് സ്ഥാപിക്കുന്ന ചികിത്സാരീതികളായ ഇവാര്‍, ടിവാര്‍ എന്നിവയും ഫെനിസ്ട്രേറ്റഡ് ഇവാര്‍, പെരിഫറല്‍-കരോട്ടിഡ്, റിനല്‍ & മെസെന്റെറിക് ആന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്റിംഗ്, ക്രിട്ടിക്കല്‍ ലിമ്പ് ഇസ്‌കീമിയ കെയര്‍, വെനല്‍ ഇന്റര്‍വെന്‍ഷന്‍സ് തുടങ്ങിയവയാണ് ആസ്റ്റര്‍ മിംസ് കാര്‍ഡിയാക് സെന്ററിലെ അഡല്‍ട്ട് കാര്‍ഡിയോളജി വിഭാഗത്തിന്റെ പ്രധാന സവിശേഷതകള്‍

കാര്‍ഡിയോവാസ്‌കുലര്‍, തൊറാസിക് സര്‍ജറി രംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളാണ് സെന്ററിനുള്ളത്. പതിനായിരത്തിലധികം ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ നിര്‍വഹിച്ചു എന്നത് അത്ഭുതാവഹമായ നേട്ടമാണ്. ബൈപാസ്സ് സര്‍ജറി, വാല്‍വുലാര്‍ ഹാര്‍ട്ട് സര്‍ജറികള്‍, കോംപ്ലക്സ് വാല്‍വ് റിപ്പയര്‍, സൂക്ഷ്മ ദ്വാര ശസ്ത്രക്രിയകള്‍, എക്മോ, റോബോട്ടിക് കാര്‍ഡിയോതൊഫാസിക് സര്‍ജറി, റോബോട്ടിക് അയോട്ടിക് സര്‍ജറി, വീഡിയോ അസിസ്റ്റഡ് തൊറാകോസ്‌കോപിക് സര്‍ജറി മുതലായവ ഉള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ എല്ലാ ശസ്ത്രക്രിയകളിലും നിപുണരായ വിദഗ്ദ്ധരുടെ സാന്നിദ്ധ്യമാണ് ഏറ്റവും വലിയ ആകര്‍ഷണീയത. ഉത്തര കേരളത്തിലെ ഏക സമഗ്ര പീഡിയാക് കാര്‍ഡിയോളജി വിഭാഗമാണ് ആസ്റ്റര്‍ മിംസിലേത്. നവജാത ശിശുക്കളിലെ അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ പോലും വിജയകരമായി നിര്‍വഹിക്കുന്ന കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടായ്മ കൂടിയാണ് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം.
Related Posts

ആസ്റ്റര്‍ മിംസ് കാര്‍ഡിയാക് സയന്‍സസ് കേരളത്തിന്റെ ഹൃദയ ചികിത്സാ കേന്ദ്രം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.