Type Here to Get Search Results !

Bottom Ad

സ്ഥിരം അസി. എഞ്ചിനീയറില്ല: മുളിയാറില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഒച്ചിന്റെ വേഗത: മന്ത്രിക്ക് നിവേദനം


ബോവിക്കാനം (www.evisionnews.in): മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിരം അസിസ്റ്റന്റ് എഞ്ചിനിയര്‍ ഇല്ലാത്തത് കാരണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഒച്ചിന്റെ വേഗതയാണെന്നും  നിര്‍മാണ ആവശ്യങ്ങള്‍ക്ക് അനുമതിവേണ്ട പൊതുജനങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നും അടിയന്തരമായി സ്ഥിരം എ.ഇയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് 

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എം.വി ഗോവിന്ദന്‍, ചീഫ് എഞ്ചിനിയര്‍, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എന്നിവര്‍ക്ക് നിവേദന മയച്ചു. നിലവില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് എ.ഇക്കാണ് ചാര്‍ജ്. 

സ്ഥിരം എ.ഇയെ നിയമിക്കാതെ ചാര്‍ജ്ജ് നല്‍കിയും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക നിയമനം നല്‍കുന്നതും വഴി പ്രവര്‍ത്തികളൊന്നും കൃത്യമായി നടക്കാത്ത സ്ഥിതിയിലാണ്. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഈ അനീതി മുളിയാറിന്റെ വളര്‍ച്ചയെ മുരടിപ്പിച്ചെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.


Post a Comment

0 Comments

Top Post Ad

Below Post Ad