Type Here to Get Search Results !

Bottom Ad

ആരിക്കാടി പുല്‍മാഡ് മൈതാനം മിനി സ്റ്റേഡിയം ആക്കണം: വികസന വേദി നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.in): സമഗ്ര കായിക പദ്ധതിയില്‍ രണ്ടു കോടി ഉള്‍പ്പെടുത്തിയെന്ന് ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ കാഞ്ഞങ്ങാട്: പ്രകൃതിരമണിയവും തുളുനാടന്‍ മണ്ണിലെ കായിക ഭൂപടത്തില്‍ തിലകകുറി ചാര്‍ത്തി നില്‍ക്കുന്ന ആരിക്കാടി പുല്‍മാഡ് മൈതാനം മിനി സ്റ്റേഡിയമാക്കി നാട്ടിലെ കായിക പ്രേമികളുടെ ചിരകാല സ്വപ്‌നം സാക്ഷത്കരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരിക്കാടി വികസന വേദി ഭാരവാഹികള്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ടിവി ബാലന് നിവേദനം നല്‍കി. 

കാഞ്ഞങ്ങാട് നെഹറു കോളജില്‍ നടക്കുന്ന ജില്ലയുടെ സമഗ്ര കായിക പദ്ധതിയുടെ രൂപരേഖ അവലോകന ചടങ്ങില്‍ പുല്‍മാഡ് സ്റ്റേഡിയത്തിന്റെ പദ്ധതിയും രൂപരേഖയും നിവേദനവും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ആരിക്കാടി വികസനഫോറം ജനറല്‍ കണ്‍വീനറുമായ അഷ്‌റഫ് കര്‍ള കൈമാറി. 

വികസന ഫോറം ട്രഷറര്‍ അബ്ബാസ് കര്‍ള, ലത്തീഫ് ആരിക്കാടി എന്നിവര്‍ ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുനില്‍ കുമാര്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ കെവി സുജാത, ജില്ലാ വികസന പാക്കേജ് ഇന്‍ചാര്‍ജ് ഓഫിസര്‍ രാജ്‌മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. രണ്ടുകോടി രൂപ പുതിയ പ്രൊജക്റ്റില്‍ ഉല്‍പെടുത്തിയിട്ടുണ്ടെന്നും അനുവദിച്ചുകിട്ടുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ടിവി ബാലനും ജനറല്‍ സെക്രട്ടറി എം അച്യുതന്‍ മാസ്റ്ററും ഉറപ്പുനല്‍കി.




Post a Comment

0 Comments

Top Post Ad

Below Post Ad