കൊല്ലം (www.evisionnews.in): കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്നും ഷോക്കേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപമാണ് അപകടം. കരിക്കോട് ടികെഎം എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളായ കാസർകോട് ബേക്കൽ കൂട്ടിക്കനി ആരവത്തിൽ പി എസ് മണികണ്ഠന്റെ മകൻ എംഎസ് അർജുൻ (21), കണ്ണൂർ തില്ലങ്കേരി ബൈത്തുൽ നൂറിൽ തണലോട്ടു കബീറിന്റെ മകൻ മുഹമ്മദ് റിസ്വാൻ (21) എന്നിവരാണ് മരിച്ചത്.
അഞ്ച് വിദ്യാർഥികൾ ഒന്നിച്ചാണ് ഇവിടെയുള്ള കായലിന് സമീപത്തേക്കെത്തിയത്. അർജുനും റിസ്വാനുമാണ് ആദ്യം കൽപ്പടവിലേക്ക് ഇറങ്ങിയത്. കാൽതെറ്റി കായലിലേക്ക് വീഴാൻ പോയപ്പോൾ സമീപത്തെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട്.
പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കാസർകോട് സ്വദേശിയടക്കം രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
4/
5
Oleh
evisionnews