Type Here to Get Search Results !

Bottom Ad

മധൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് യൂത്ത് റിവൈവ് തുടക്കം



മധൂര്‍ (www.evisionnews.in): മുസ്‌ലിം യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒത്തുചേരാം പടുത്തുയര്‍ത്താം നേരിനായി സംഘടിക്കാം എന്ന പ്രമേയത്തില്‍ മൂന്നു മാസങ്ങളിലായി നടക്കുന്ന സംഘടനാ ശാക്തീകരണ കാമ്പയിനു ചൂരിയില്‍ തുടക്കം. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പിഎം മുനീര്‍ ഹാജി കമ്പാര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് എടനീര്‍, ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് സഹീര്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ജുനൈദ് ചൂരി എന്നിവരെ ആദരിച്ചു.

ഷിയാബ് പാറക്കെട്ട് അധ്യക്ഷത വഹിച്ചു. ടിഎം ഇഖ്ബാല്‍, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുത്തലിബ് പാറക്കെട്ട,മജീദ് പട്‌ള,ഹനീഫ് ചൂരി,ഷൗക്കത്തലി കാളിയങ്ങാട്, സുബൈര്‍ ചൂരി, ശരീഫ് മദീന, ഹനീഫ് അറന്തോട്, മഹമൂദ് വട്ടയക്കാട്, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, എംഎ ഖലീല്‍, മുസ്തഫ പള്ളം, സുബൈര്‍ പട്‌ള, മുഹമ്മദ് കുഞ്ഞി ചൂരി, കലന്തര്‍ ഷാഫി, നാസര്‍ ചൂരി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad