Type Here to Get Search Results !

Bottom Ad

കേരള എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ: അതുല്‍ അഖിലേഷിന് ജില്ലയില്‍ ഒന്നാം റാങ്ക്


കാസര്‍കോട് (www.evisionnews.in): 2021 ലെ കീം എന്‍ട്രന്‍സ് പരീക്ഷയില്‍ എഞ്ചിനിയറിംഗില്‍ ഉദുമയിലെ അതുല്‍ അഖിലേഷിന് കാസര്‍കോട് ജില്ലയില്‍ ഒന്നാം റാങ്ക്. ഉദുമ ഹൈദര്‍ വളപ്പ് കുടുംബാംഗമായ അല്‍ ഐന്‍ പ്രവാസി അഖിലേഷ് - അല്‍ഐന്‍ ഇന്‍ഡ്യന്‍ സ്‌കൂള്‍ അധ്യാപിക റീന അഖിലേഷ് ദമ്പതികളുടെ മകനാണ് അതുല്‍ അഖിലേഷ്. സംസ്ഥാന തലത്തില്‍ 252-ാം റാങ്കോടെയായിരുന്നുഅതുലിന്റെ നേട്ടം.പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് മാര്‍കും സംയോ ജിപ്പിച്ചാണ് റാങ്ക് നിര്‍ണയിച്ചത്. ഇതില്‍ 600 ല്‍ 525 മാര്‍ക്ക് നേടിയാണ് അതുല്‍ മികവ് തെളിയിച്ചത്. എല്‍കെജി മുതല്‍ പ്ലസ് ടു വരെ അല്‍ ഐന്‍ ഇന്‍ഡ്യന്‍ സ്‌കൂളിലായിരുന്നു അതുലിന്റെ പഠനം. യുഎഇ ഗവണ്‍മെന്റ് നല്‍കുന്ന ഹംദാന്‍ അവാര്‍ഡ് നേടിയ ആദ്യത്തെ കാസര്‍കോട്ടുകാരന്‍ കൂടിയാണ്. പഠ്യേതര മേഖലകളിലും കഴിവ് തെളിയി ച്ചിട്ടുണ്ട്.

നൃത്തം, ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നീഇനങ്ങളിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. കോചിങ്ങിന് പോവാതെ തന്നെസ്വന്തമായി കഠിനാധ്വാനത്തിലൂടെയായിരുന്നു അതുല്‍ നേട്ടം കൈവരിച്ചത്. റാങ്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കെമികല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് നേടണമെന്നാണ് ആഗ്രഹമെന്നും അതുല്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad