Type Here to Get Search Results !

Bottom Ad

ബഹ്‌റൈന്‍ കെഎംസിസി ജില്ലാതല മംഗല്യനിധി പദ്ധതിക്ക് തുടക്കമായി



തൃക്കരിപ്പൂര്‍ (www.evisionnews.in): ബഹ്‌റൈന്‍ കെഎംസിസി ജില്ലാ- മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കുന്ന നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സ്വര്‍ണാഭരണം നല്‍കുന്ന പദ്ധതിയായ മാംഗല്യനിധിക്ക് തുടക്കമായി. തൃക്കരിപ്പൂര്‍ ബാഫഖി സൗധത്തില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരിയിലെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് ഏഴ് പവന്‍ സ്വര്‍ണാഭരണം കൈമാറി.

മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്് കെഎം ഷംസുദ്ദീന്‍ ഹാജി മംഗല്യനിധി സ്വീകരിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ എംടിപി കരീം മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞാമു ബെദിര അധ്യക്ഷത വഹിച്ചു. എജിസി ബഷീര്‍, സത്താര്‍ വടക്കുമ്പാട്, ലത്തീഫ് നീലഗിരി, പികെസി റഹൂഫ് ഹാജി, എ മുസ്തഫ ഹാജി, ഒടി അഹമ്മദ് ഹാജി, ഉസ്മാന്‍ പാണ്ട്യാല, അബൂബക്കര്‍ കാക്കടവ്, ഷരീഫ് ബീരിച്ചേരി,  എസ് കുഞ്ഞാഹമ്മദ്, കെ അഹമ്മദ് കുഞ്ഞി, ടിപി അഹമ്മദ് ഹാജി, ബഹ്‌റൈന്‍ കെഎംസിസി ഭാരവാഹികളായ ഫാറൂഖ് ഒളവറ, റഫീക്ക് കേമ്പസ്, ഇബ്രാഹിം ചേല, അബ്ദുല്ല പുത്തൂര്‍, ഗഫൂര്‍ ചൗക്കി, അബ്ദുല്‍ സലാം ഒളവറ, ആബിദ് കാക്കടവ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad