Type Here to Get Search Results !

Bottom Ad

റോഡില്‍ കുറുകെ ചാടിയ കാട്ടുപന്നി സ്‌കൂട്ടറിടിച്ച് ചത്തു; കര്‍ഷകന് ഗുരുതരം


കാസർകോട് (www.evisionnews.co): റോഡില്‍ കുറുകെ ചാടിയ പന്നി സ്‌കൂട്ടറിടിച്ച് ചത്തു. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കര്‍ഷകന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ കര്‍മ്മന്തൊടി ബാക്കണ്ടത്ത് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരന്‍ കര്‍മ്മന്തൊടി കാവുങ്കാലിലെ കുഞ്ഞമ്പു നായര്‍(60)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മുള്ളേരിയയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപന്നി റോഡില്‍ കുറുകെ ചാടിയത്. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പന്നിയെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണാണ് കുഞ്ഞമ്പുനായര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ പന്നി റോഡില്‍ ചത്തുവീഴുകയായിരുന്നു. വിവരമറിഞ്ഞ് ആദൂര്‍ പൊലീസും വനപാലകരും സ്ഥലത്തെത്തി. ബോവിക്കാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.വി സത്യന്‍, ബീറ്റ് ഓഫീസര്‍ അനൂപ്, ആര്‍.ആര്‍.പി ഡ്രൈവര്‍ വിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പന്നിയെ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad