കോഴിക്കോട് (www.evisionnews.in): ഇലക്ട്രിക് സ്‌കൂടെറില്‍ ലോറിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കെപിസിസി സെക്രടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ക്ക് ദാരുണാന്ത്യം. പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി അഹല്യ കൃഷ്ണ (15) ആണ് മരിച്ചത്. രാവിലെ 11.30 മണിയോടെ കോഴിക്കോട് കൂത്താളിയില്‍ അഹല്യ സഞ്ചരിച്ച സ്‌കൂടെറില്‍ ലോറിയിടിക്കുകയായിരുന്നു.
കോഴിക്കോട് ഡിസിസിയില്‍ ഇന്ദിര ഗാന്ധി അനുസ്മരണത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സത്യന്‍ കടിയങ്ങാട് മകളുടെ വേര്‍പാട് വിവരം അറിയുന്നത്. പേരാമ്പ്ര-കുറ്റ്യാടി റോഡില്‍ കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.
പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു അഹല്യ. പിന്നാലെ വന്ന ലോറി എതിര്‍ദിശയില്‍നിന്നുള്ള വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്‌കൂടെറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.
സ്‌കൂട്ടറില്‍ ലോറിയിടിച്ച് കെപിസിസി സെക്രടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം
4/
5
Oleh
evisionnews