Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് 17ന് നടക്കുന്ന ബഹുജന്‍ റാലി വിജയിപ്പിക്കും


ഉദുമ (www.evisionnews.in): വേണം എയിംസ് കാസര്‍കോടിന് എന്ന പ്രേമേയവുമായി കാസര്‍കോട് ജനകീയ കൂട്ടായ്മ നവംബര്‍ 17ന് സംഘടിപ്പിക്കുന്ന ബഹുജന്‍ റാലി വിജയിപ്പിക്കുമെന്ന് ഉദുമ മണ്ഡലം എയിംസ് കൂട്ടായ്മ പ്രസ്താവിച്ചു. ഹരിഹരസുതന്‍ അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ പടിഞ്ഞാര്‍ സ്വാഗതം പറഞ്ഞു. കെജെ സജി, അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍, ശ്രീനാഥ് ശശി, ബികെ ഷാ, അനന്തന്‍, ജംഷീദ്, മുഹമ്മദ് കുഞ്ഞി സംസാരിച്ചു. എയിംസ് ഉദുമ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ ഹരിഹരസുദന്‍ ചെയര്‍മാനായും വൈസ് ചെയര്‍മാന്മാരായി ജംഷീദ് പാലക്കുന്നിനെയും ഉമ്മുഹാനിയെയും ജനറല്‍ കണ്‍വീനറായി ബികെ മുഹമ്മദ് ഷായേയും കണ്‍വീനര്‍മാരായി അസ്‌റുദ്ദീനേയും ശ്രീജിത്തിനെയും ട്രഷററായി മുരളിയേയും ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad