Type Here to Get Search Results !

Bottom Ad

45- 60നുമിടയില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിച്ചു: രോഗികള്‍ കൂടുതല്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍


കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ 45 നും 60 നുമിടയില്‍ പ്രായമുള്ള നൂറു ശതമാനം പേരും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചതായി ഡാറ്റ അനാലിസിസ് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശകലനത്തിലാണ് ഈ വിവരം ലഭിച്ചത്. സെപ്തംബര്‍ 12 വരെയുള്ള കണക്ക് പ്രകാരം 60 വയസിന് മുകളില്‍ പ്രായമുള്ള 94 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചു. 18നും 45നും ഇടയില്‍ പ്രായമുള്ള 61 ശതമാനം പേരാണ് ഇതുവരെ ജില്ലയില്‍ വാക്സിന്‍ സ്വീകരിച്ചത്.

61 ശതമാനം മാത്രം വാക്സിന്‍ സ്വീകരിച്ച 18-45 വയസിന് ഇടയില്‍ പ്രായമുള്ളവരിലാണ് നിലവില്‍ കോവിഡ് രോഗ ബാധ കൂടുതല്‍ സ്ഥിരീകരിക്കുന്നത്. മുഴുവന്‍ കോവിഡ് രോഗികളുടെ 50 ശതമാനവും ഈ പ്രായപരിധിയില്‍ ഉള്‍പ്പെട്ടവരാണ്. പ്രവര്‍ത്തന മേഖല തിരിച്ചുള്ള കണക്കുകളില്‍ കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ്. 29 ശതമാനം വിദ്യാര്‍ഥികളിലും 18 ശതമാനം കോളജ് വിദ്യാര്‍ഥികളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതോടൊപ്പം വീട്ടമ്മമാര്‍ക്കിടയിലും രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 16 ശതമാനം വീട്ടമ്മമാരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യമാണ് ഇതില്‍ തെളിയുന്നത്. മുഴുവന്‍ പേരും വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയ്ക്ക് കൂടുതല്‍ മുന്നേറാനാകുമെന്നും ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad