Type Here to Get Search Results !

Bottom Ad

എസ്‌വൈഎസ് അദാലത്ത്: ജില്ലാതല ഉദ്ഘാടനം ഉദുമയില്‍ നടത്തി


കാസര്‍കോട് (www.evisionnews.in): സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി എസ്.വൈ.എസ് ശാഖാ- പഞ്ചായത്ത്തല അദാലത്തുകള്‍ ആരംഭിച്ചു. ശാഖാ ഭാരവാഹികള്‍ അവരവരുടെ ശാഖയുടെ മിനുട്ട്‌സ് അടക്കമുള്ള രേഖകളും ജില്ല നല്‍കിയ പൂരിപ്പിച്ച ശാഖ ഭാരവാഹികളുടെയും ഉപസമിതി അംഗങ്ങളുടെയും ഫോറവും അതോടൊപ്പം അദാലത്ത് ഫോറവുമായിട്ടാണ് അദാലത്തില്‍ പങ്കെടുക്കേണ്ടത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഉദുമ സുന്നി മഹല്ല് ഫെഡറേഷന്‍ ഓഫീസില്‍ ജില്ലാ പ്രസിഡന്റ് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് നിര്‍വഹിച്ചു.

ഉദുമ മേഖല പ്രസിഡന്റ് താജുദ്ധീന്‍ ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബാവിക്കര സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ പ്രസംഗിച്ചു. അദാലത്ത് ജില്ലാ കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം അദാലത്ത് സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചു. ഷാഹുല്‍ ഹമീദ് ദാരിമി, ഹാരിസ് റഹ്മാനി തൊട്ടി,അബ്ദുല്‍ ഹമീദ് തൊട്ടി, അബ്ദുല്ല പക്ര, ബഷീര്‍ പാക്യര, ഖാദര്‍ കണ്ണമ്പള്ളി, മഹ്മൂദ് ദേളി, ഹമീദ് തൊട്ടി, സൂപ്പി മവ്വല്‍, ടി.വി കുഞ്ഞബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍ ഒകെ, നാസര്‍ നാലപ്പാട് സംബന്ധിച്ചു. തുടര്‍ന്ന് പത്തു ദിവസങ്ങളിലായി വിവിധ മേഖല കേന്ദ്രങ്ങളില്‍ അതാത് പരിധിയിലെ ശാഖ- പഞ്ചായത്തുകളുടെ അദാലത്തുകള്‍ നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad