Type Here to Get Search Results !

Bottom Ad

ഉദുമ ടൗണില്‍ മുസ്ലിം ലീഗിന് ആസ്ഥാന മന്ദിരം പണിയുന്നു


ഉദുമ (www.evisionnews.in): ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഉദുമ ടൗണില്‍ പഞ്ചായത്ത് മുസ്ലിം ലീഗിന് വേണ്ടി ആസ്ഥാന മന്ദിരം പണിയാന്‍ എരോല്‍ പാലസില്‍ ചേര്‍ന്ന മുസ്ലിം ലീഗ് പഞ്ചായത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെയും ശാഖാ പ്രസിഡന്റ് സെക്രട്ടറിമാരുടെയും പോഷക സംഘടന പഞ്ചായത്ത് ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡണ്ട് കാപ്പില്‍ കെ ബി എം ശരീഫ് സൗജന്യമായി വിട്ടുനല്‍കിയ ഉദുമ ടൗണില്‍ ഉള്ള 10 സെന്റ് സ്ഥലത്താണ് ലീവ് ഓഫീസും സിഎച്ച് സെന്ററും നിര്‍മ്മിക്കുന്നത്.

ആധുനിക സൗകര്യത്തോടെ 150 പേര്‍ക്ക് ഇരിക്കാവുന്ന ഒരു കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെയുള്ള കെട്ടിടമാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. കെട്ടിട നിര്‍മാണത്തിനുള്ള ഫണ്ട് മുസ്ലിംലീഗ് പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സംഭാവനയായി സ്വീകരിക്കാനും തീരുമാനിച്ചു. ഒരുവര്‍ഷത്തിനകം പണി പൂര്‍ത്തീകരിക്കാനുള്ള സമഗ്ര പദ്ധതിക്കാണ് യോഗം രൂപം നല്‍കിയത് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനൊന്നംഗ സബ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു..

ചന്ദ്രിക ദിനപത്രത്തിന്റെ വരിക്കാരെ ചേര്‍ക്കുന്നതിന്റെ ക്യാമ്പയിന്‍ ഭാഗമായി ഉദുമ പഞ്ചായത്തില്‍ പുതുതായി 400 വരിക്കാരെ ചേര്‍ക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് കാപ്പില്‍ കെബിഎം ശരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു കെ.ബി.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. കെ.എ മുഹമ്മദാലി,ഹമീദ് മാങ്ങാട്,സത്താര്‍ മുക്കുന്നോത്ത്, ഓര്‍ബിറ്റ് ശംസുദ്ദീന്‍, കരീം നാലാംവാതുല്‍ക്കല്‍, സുബൈര്‍ കേരള,എ.എം.ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി എരോല്‍,അബൂബക്കര്‍ പാറയില്‍, ടി.കെ ഹസീബ്, പി.എ. ഹസൈനാര്‍, യു.എം ഷരീഫ്, പി.എ അബ്ദുല്‍ കാദര്‍, ഹംസ ദേളി, സക്കീര്‍ മുക്കുന്നോത്ത്, കെ.എം.എ. റഹിമാന്‍, അബ്ബാസ് പാക്യാര, അബ്ദുള്‍ റഹിമാന്‍. വൈ,കാപ്പില്‍ സിയാസ്, ഒരുമ റഹിമാന്‍, ബി.പി അബ്ദുള്‍ ഖാദര്‍,ഹാരിസ് അങ്കക്കളരി,ഹാരിസ് പടിഞ്ഞാര്‍, ടി.വി.അബ്ദുല്ലകുഞ്ഞി, ഹാഷിം പാക്യാര, ബഷീര്‍ പാക്യാര, ആബിദ് മാങ്ങാട്,റഷീദ് കാപ്പില്‍,ടി.എം.സിനാന്‍ കാപ്പില്‍, ബി.എം.എ മുഹമ്മദ് കുഞ്ഞി, അബ്ദു കടവത്ത്, ഹനീഫ മീത്തല്‍ മാങ്ങാട്, റഊഫ് ഉദുമ, ആബിദ് നാലാം വാതുല്‍ക്കല്‍, അബ്ദുല്‍ സലാം പി.എ, മുഹമ്മദ് ഇഖ്ബാല്‍,അബ്ദുല്ല കോട്ടപ്പാറ,ജൗഹര്‍ ഉദുമ, അബ്ദുല്‍ റസാഖ് കരിപ്പോടി, വൈസ് പ്രസിഡന്റ് കാദര്‍ കാത്തീം സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad