Tuesday, 21 September 2021

തെക്കില്‍ സിഎച്ച് സെന്റര്‍ ഉമ്പുച്ച മെമ്മോറിയല്‍ എജുക്കേഷന്‍ അവാര്‍ഡ് വിതരണം ചെയ്തു



തെക്കില്‍ (www.evisionnews.in): തെക്കില്‍ സിഎച്ച് സെന്റര്‍ മുന്‍ ചെയര്‍മാനും മതസാമൂഹിക രാഷ്ട്രിയ സംസ്‌കാരിക രംഗങ്ങളിലെ നിറസാന്നധ്യവുമായിരുന്ന ടിഎന്‍ അഹമ്മദ് ഹാജി എന്ന ഉമ്പുച്ചയുടെ പേരില്‍ ഈവര്‍ഷം മുതല്‍ ആരംഭിച്ച എജുക്കേഷന്‍ അവാര്‍ഡ് വിതരണം ചെയ്തു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ സ്വാഗതം പറഞ്ഞു. തെക്കില്‍ പ്രദേശത്തെ എംബിബിഎസ് ബിഡിയസ് പൂര്‍ത്തിയാക്കിയ ഒമ്പത് ഡോക്ടര്‍മാര്‍ക്കും മദ്രസ പരീക്ഷയില്‍ റൈഞ്ചില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് എന്നിവര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. ഉമ്പുച്ച അനുസ്മരണ പ്രഭാഷണം മുന്‍ എംഎല്‍എ എംസി ഖമറുദ്ദീനും തയ്യല്‍ മെഷിന്‍ വിതരണം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്് സുഫൈജ അബൂബക്കറും നിര്‍വഹിച്ചു.

തെക്കിലിലെ ഡോ: അബ്ദുല്‍ ഹലിം, ഡോ: ജഫ്ന നഫിസ, ഡോ: നൈസി ജലീല്‍, ഡോ: ഫാത്തിമത്ത് മോസ, ഡോ: ആത്തിയ ഫാത്തിമ കൊവ്വല്‍, ഡോ: ആയിഷത്ത് നാഫില, ഡോ: രിസ ഫാത്തിമ, ഡോ: ആമിന ഷൗക്കത്ത്, ഡോ: സഹ്റ അബ്ദുല്‍ ഖാദര്‍ എന്നിവരാണ് ഈ വര്‍ഷത്തെ അവാര്‍ഡിനായി തെരഞ്ഞടുത്തത്. സമസ്ത പൊതുപരിക്ഷയില്‍ റാങ്ക് ജേതാക്കളായ എ സാന ടിപി, ആയിഷത്ത് ഹിബ, ഹലീമ രിസ ടിഡി, ഖദീജ ടിടി എന്നിവര്‍ക്കും ഉപഹാരം നല്‍കി. ഹുസൈനാര്‍ തെക്കില്‍, ടിപി അഷ്റഫ്, റഊഫ് ബാവിക്കര, ആസ്യ എം, അബ്ബാസ് ബെന്താട്, ടിഡി മുഹമ്മദ്, ഹസൈനാര്‍ സിഎച്ച്, അബൂബക്കര്‍ കടാംകോഡ്, നഷാത്ത് പരവനടുക്കം, കാനം ഖാദര്‍, കൊവ്വല്‍ മുഹമ്മദ് കുത്തി ഹാജി, അബൂബക്കര്‍ കണ്ടത്തില്‍, ടിപി ശംസുദ്ധീന്‍ പ്രസംഗിച്ചു.

Related Posts

തെക്കില്‍ സിഎച്ച് സെന്റര്‍ ഉമ്പുച്ച മെമ്മോറിയല്‍ എജുക്കേഷന്‍ അവാര്‍ഡ് വിതരണം ചെയ്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.