Type Here to Get Search Results !

Bottom Ad

ഞായറാഴ്ച ലോക് ഡൗണ്‍ പിന്‍വലിച്ചേക്കും; ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം


കേരളം (www.evisionnews.in): സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഞായറാഴ്ച ലോക്ക് ഡൗണ്‍, രാത്രി കര്‍ഫ്യൂ എന്നിവ തുടരുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. ജനജീവിതം സാധാരണഗതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതിനാല്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ അടക്കം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായേക്കും എന്നാണ് സൂചന. സ്‌കൂളുകള്‍ തുറക്കുന്നത് പരിശോധിക്കാനുള്ള വിദ്ഗധ സമിതിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചക്ക് മൂന്നരക്കാണ് കോവിഡ് അവലോകന യോഗം ചേരുക. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍വലിക്കാമെന്ന് രാജ്യത്തെ പല വിദഗ്ധരും നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സര്‍ക്കാര്‍ ഇളവുകളില്‍ തീരുമാനമെടുക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കോവിഡ് വന്ന് രോഗമുക്തി നേടിയവരില്‍ വിവിധതരം ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad