Type Here to Get Search Results !

Bottom Ad

വീട്ടിനകത്ത് കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച എട്ടാംതരം വിദ്യാര്‍ഥിനി ആശുപത്രിയില്‍ മരിച്ചു


കാസര്‍കോട് (www.evisionnews.in): ആത്മഹത്യക്ക് ശ്രമിച്ച എട്ടാംതരം വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു. കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങളുടെയും ഷാഹിയുടെയും മകള്‍ സഫ ഫാത്തിമ (13)യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഷാഹിന ഇളയകുട്ടിയെ കിടപ്പുമുറിയില്‍ നിന്ന് ശൗചാലയത്തില്‍ കൊണ്ടുപോകാന്‍ എഴുന്നേറ്റപ്പോഴാണ് സഫയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിനിയാണ് സഫ. സാമൂഹിക മാധ്യമത്തിലൂടെ ചാറ്റിംഗ് നടത്തുന്നത് ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ഇതിന് വിലക്കേര്‍പ്പെടുത്തിയിരുന്നെന്നും ചാറ്റിംഗ് വീട്ടുകാര്‍ അറിഞ്ഞതിലുള്ള മനോവിഷമം കാരണമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad