Type Here to Get Search Results !

Bottom Ad

എസ്ടിയു ജില്ലാ കമ്മിറ്റി: എ അഹമ്മദ് ഹാജി പ്രസി , മുത്തലിബ് പാറക്കെട്ട് ജന സെക്ര, മുംതാസ് സമീറ ട്രഷ


കാസര്‍കോട് (www.evisionnews.co): എസ്ടിയു കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗം വിപി ടവറില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റ് എ അബ്ദുല്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കുട്ടി ഉണ്ണിക്കുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വികെപി ഹമീദലി, എസ്ടിയു സംസ്ഥാന ട്രഷറര്‍ കെപി മുഹമ്മദ് അഷ്‌റഫ് പ്രസംഗിച്ചു. അഷ്‌റഫ് എടനീര്‍ റിപ്പോര്‍ട്ടും മുംതാസ് സമീറ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ഭാരവാഹികള്‍: എ. അഹമ്മദ് ഹാജി (പ്രസി), എന്‍എ അബ്ദുല്‍ ഖാദര്‍, അഷ്‌റഫ് എടനീര്‍, ഷംസുദ്ധീന്‍ ആയിറ്റി, എംഎ മക്കാര്‍, കുഞ്ഞാമദ് കല്ലൂരാവി, മാഹിന്‍ മുണ്ടക്കൈ, കെഎംകെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി (വൈസ് പ്രസി), മുത്തലിബ് പാറക്കെട്ട് (ജന സെക്ര), ഉമ്മര്‍ അപ്പോളോ, പിഐഎ ലത്തീഫ്, ടിപിമുഹമ്മദ് അനീസ്, എജി അമീര്‍ ഹാജി, എല്‍കെ ഇബ്രാഹിം, അബൂബക്കര്‍ കണ്ടത്തില്‍, മൊയ്തീന്‍ കൊല്ലമ്പാടി (സെക്ര), മുംതാസ് സമീറ (ട്രഷ), ബീഫാത്തിമ ഇബ്രാഹിം, പിപി നസീമ, കരീം കുശാല്‍ നഗര്‍, യൂനുസ് വടകര മുക്ക് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എസ്എം അബ്ദുല്‍ റഹ്‌മാന്‍, ഇബ്രാഹിം പറമ്പത്ത്, അബ്ദുല്‍ റഹ്‌മാന്‍ ഹാജി വളപ്പ് (പ്രത്യേക ക്ഷണിതാക്കള്‍).

Post a Comment

0 Comments

Top Post Ad

Below Post Ad