Type Here to Get Search Results !

Bottom Ad

മലബാര്‍ സമരം: എസ്‌കെഎസ്എസ്എഫ് ഫാസിസ്റ്റ് വിരുദ്ധ സംഗമം വെള്ളിയാഴ്ച


കാസര്‍കോട് (www.evisionnews.in): മലബാര്‍ സ്വാതന്ത്രസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അണങ്കൂരില്‍ വിവിധ യുവജന രാഷ്ട്രീയ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സുഹൈര്‍ അസ്ഹരി അധ്യക്ഷത വഹിക്കും. 

എസ്‌കെഎസ് എസ്എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി, താജുദ്ധീന്‍ ദാരിമി പടന്ന, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍ പ്രസംഗിക്കും. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് അദ്ധ്യക്ഷത വഹിച്ചു. വികെ മുഷ്ത്താഖ് ദാരിമി സ്വാഗതം പറഞ്ഞു. യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈര്‍ അല്‍ ഖാസിമി തൃക്കരിപ്പൂര്‍, അസീസ് പാടലടുക്ക, ഇര്‍ഷാദ് ഹുദവി ബെദിര, ഹാരിസ് റഹ് മാനി തൊട്ടി, ഇബ്രാഹിം അസ്ഹരി പളളങ്കോട്, ഖലീല്‍ ദാരിമി ബെളിഞ്ചം, അഷ്റഫ് ഫൈസി കിന്നിംഗാര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad