Type Here to Get Search Results !

Bottom Ad

പോലീസ് വാട്സ്ആപ്പില്‍ ഗ്രൂപ്പില്‍ ഗോഡ്സേയുടെ പ്രസംഗം; എസ്.ഐക്ക് താക്കീത്


കേരളം (www.evisionnews.in): പോലീസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം ഷെയര്‍ ചെയ്ത് എസ്.ഐക്ക് താക്കീത്. എസ്.ഐ രാധാകൃഷ്ണ പിള്ളയാണ് ഗോഡ്സേയുടെ പ്രസംഗം ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്കായിരുന്നു പ്രസംഗത്തിന്റെ പരിഭാഷ എസ്.ഐ അയച്ചിരുന്നത്. തുടര്‍ന്ന് സംഭവത്തില്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് രാധാകൃഷ്ണ പിള്ള അന്വേഷണത്തില്‍ പറഞ്ഞത്. തുടര്‍ന്നാണ് ഇയാള്‍ക്ക് താക്കീത് നല്‍കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad